കൊട്ടാരക്കര: കോട്ടാത്തല പണയിൽ ദേവീക്ഷേത്രത്തിലെ നവരാത്രി പൂജയ്ക്കും ദേവീഭാഗവത പാരായണത്തിനും ഇന്ന് തുടക്കമാകും. തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിലും മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും കാർമ്മികത്വം വഹിക്കും. ദിവസവും രാവിലെ 8ന് ദേവീഭാഗവത പാരായണം, വൈകിട്ട് 6ന് ഭജന, 6.45ന് ദീപാരാധന എന്നിവ നടക്കും. 15ന് രാവിലെ 6ന് പൂജയെടുപ്പും വിദ്യാരംഭവും. കോട്ടാത്തല യു.പി സ്കൂൾ മുൻ പ്രഥമാദ്ധ്യാപകൻ വി.ചന്ദ്രസേനനും എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ ജി.വിശ്വംഭരനും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിയ്ക്കും.