കൊല്ലം : വൈദ്യുതി നിലയങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെയും പാചകവാതക ഇന്ധനവില വർദ്ധനവിനെതിരെയും നാഷണലിസ്റ്റ് ലേബർ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ ഇന്ന് രാവിലെ 10ന് മണ്ണെണ്ണ വിളക്ക് കത്തിച്ചു കൊണ്ട് പ്രതിഷേധ ധർണ നടത്തും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇരുമ്പനങ്ങാട് ബാബുവിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര മെയിൻ പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തുന്ന ധർണ എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. എൻ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. നെടുവത്തൂർ രാജൻ, കൊല്ലം പണിക്കർ,നെടുവത്തൂർ തുളസീധരൻ പിള്ള എന്നിവർ പ്രസംഗിക്കും.