കൊല്ലം: വിവാഹ വാഗ്ദാനം നൽകി യുവതിയെ നിരന്തരം പീഡിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ. ശക്തികുളങ്ങര കാവനാട് സ്‌കൈ ഗാർഡൻ ബെറ്റ്‌സിഡെയിൽ വീട്ടിൽ സ്‌കൈസൺ (30) ആണ് കൊല്ലം പൊലീസിന്റെ പിടിയിലായത്.
സാമൂഹ്യ മാദ്ധ്യമത്തിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. കഴിഞ്ഞ ഒരു വർഷമായി കൂടുതൽ അടുത്ത് ഇടപഴകി. ഇന്റർനെറ്റ് ഇടപാടുകളിലൂടെ യുവാവിന് നഷ്ടപ്പെട്ട പണത്തിന്റെ ബാദ്ധ്യത യുവതി ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ പലതവണ വിവാഹം തീരുമാനിച്ചെങ്കിലും യുവാവ് തന്ത്രപരമായി ഒഴിഞ്ഞുമാറി. ഇതോടെ യുവതി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. കാവനാടുള്ള വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ആർ.രതീഷ് കുമാർ, രാജ്‌മോഹൻ, എസ്.സി.പി.ഒ സുനിൽ, സി.പി.ഒമാരായ രാജഗോപാൽ, അൻഷാദ്, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.