കുണ്ടറ: പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം കമ്മിയുടെ നേതൃത്വത്തിൽ കുണ്ടറ പോസ്റ്റോഫീസ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം അനീഷ് പടപ്പക്കര ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് ജ്യോതിഷ് മുഖത്തല അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു മുൻ ജില്ലാ വൈസ് പ്രസിഡന്റ് സുമേഷ് ദാസ് സ്വാഗതം പറഞ്ഞു. കോൺഗ്രസ് കോറ്റങ്കര മണ്ഡലം പ്രസിഡന്റ് വിനോദ് കോണിൽ, യൂത്ത് കോൺഗ്രസ് പേരയം മണ്ഡലം പ്രസിഡന്റ് അനൂപ്, യൂത്ത് കോൺഗ്രസ് ഇളമ്പള്ളൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ജോസി ചാക്കോ,നിയോജക മണ്ഡലം സെക്രട്ടറി ജോഫി ജോർജ്, ഷംനാദ്, നിഷാദ്, അരുൺ നെപ്പോളിയൻ, നിതിൻ പേരയം, മിഷേൽ, മാർക്ക് വോ ജോർജ്, സിജോ ജോൺ, വൈശാഖ്, സുധി തുടങ്ങിയവർ നേതൃത്വം നൽകി.