mala
ഓച്ചിറ പരബ്രഹ്മക്ഷേത്രിലെ ഇരുത്തിഎട്ടാം ഓണത്തോടനുബന്ധിച്ച് കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് ലൈനുകൾ അഴിച്ചുമാറ്റുന്ന സ്ഥിതി ഒഴിവാക്കുന്നതിനായി ഭൂഗർഭ ഇലക്ട്രിസിറ്റി കേബിളുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ സി.ആർ.മഹേഷും യു.പ്രതിഭയും മന്ത്രി കെ. കൃഷ്ണൻകുട്ടിയ്ക്ക് നിവേദനം നൽകുന്നു

ഓച്ചിറ: പരബ്രഹ്മക്ഷേത്രിലെ 28-ാം ഓണത്തോടനുബന്ധിച്ച് എല്ലാവർഷവും കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് ലൈനുകൾ അഴിച്ചുമാറ്റുന്ന സ്ഥിതി ഒഴിവാക്കുന്നതിനായി ഭൂഗർഭ ഇലക്ട്രിസിറ്റി കേബിളുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ സി.ആർ. മഹേഷും യു. പ്രതിഭയും മന്ത്രി കെ. കൃഷ്ണൻകുട്ടിയ്ക്ക് നിവേദനം നൽകി. കേരളത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28-ാം ഓണം. ഏഷ്യയിൽ വെച്ച് ഏറ്റവും വലിയ കെട്ട് കാളകളെ പ്രദർശിപ്പിക്കുന്ന ഉത്സവ ചടങ്ങിനോടനുബന്ധിച്ച് പ്രദേശത്ത് ആഴ്ചകളോളം വൈദ്യുതിബന്ധം വിച്ഛേദിക്കുന്നത് എല്ലാവർഷവും പതിവാണ്. ഇലക്ട്രിസിറ്റി ബോർഡിനും സർക്കാരിനും ഭീമമായ നഷ്ടമാണ് ഇത് വഴി ഉണ്ടാകുന്നത്. ആഴ്ചകളോളം ഇരുട്ടിൽ കഴിയേണ്ടി വരുന്ന ദുരവസ്ഥ വളരെ വലുതാണെന്ന് നിവേദനത്തിൽ എം.എൽ.എമാർ പറയുന്നു. പ്രദേശത്തിന്റെ പ്രശ്നം ഉൾക്കൊള്ളുന്നുവെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി എം.എൽ.എമാരെ അറിയിച്ചു.