ചവറ: ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഷ്ടമുടിക്കായൽ ശുചീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസീധരൻപിള്ള താന്നിമൂട് പള്ളിക്കടവിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയസലാം, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, പഞ്ചായത്ത് അംഗങ്ങൾ ,സെക്രട്ടറി, ഹരിതകർമ്മസേനാംഗങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ,മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.