കരുനാഗപ്പള്ളി : ഐ.എച്ച്. ആർ. ഡിയുടെ നിയന്ത്രണത്തിലുള്ള മോഡൽ പോളിടെക്നിക് കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ സെമിനാർ നടത്തുന്നു. ഇന്ന് ആരംഭിക്കുന്ന ത്രിദിന സെമിനാറിൽ 'കൊവിഡ് കാലത്തെ മാനസിക വെല്ലുവിളികൾ' എന്നതിനെ ആസ്പദമാക്കി പ്രശസ്ത സൈക്കോളജിസ്റ്റും നൻമ മരം ഗ്ലോബൽ ഫൗണ്ടേഷൻ ചെയർമാനും വേൾഡ് ബുക്ക് ഒഫ് റെക്കാർഡ് അംഗീകാരം ലഭിച്ച വനമിത്ര ഡോ. സൈജു ഖാലിദ് വിഷയാവതരണം നടത്തും. പ്രിൻസിപ്പൽ വി. ജെ .മണികണ്ഠകുമാർ അദ്ധ്യക്ഷനാകും.
ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് മുതൽ 13 വരെയുള്ള തീയതികളിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.