navas-ns
ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർദ്ധനരായ രോഗികൾക്ക്ചികിത്സാ സഹായം കൈമാറുന്നു

ശാസ്താംകോട്ട: ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായം വിതരണം ചെയ്തു. കൊവിഡ് ബാധിതനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പോരുവഴി സ്വദേശിക്ക് 150000 രൂപയും കാൻസർ ബാധിതയായ പോരുവഴി പരവട്ടം സ്വദേശിനിയ്ക്ക് 50000 രൂപയുടെയും സഹായമാണ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൈമാറിയത്. മുഹമ്മദ് റാഫി കുഴുവേലിൽ ബ്ളോക്ക് പഞ്ചായത്ത് അംഗം ഷീജ , പ്രവാസി കൂട്ടായ്മ പ്രവർത്തകരായ മാത്യു പടിപ്പുരയിൽ, റിയാസ് ബദർ, ഷാനവാസ് ചരിഞ്ഞയ്യം, ഹാരിസ് പോരുവഴി, റാഷിദ് പോരുവഴി, മുനീർ പുത്തൻവീട് തുടങ്ങിയവർ പങ്കെടുത്തു.