ഓയൂർ: പൂയപ്പള്ളി പാണയത്ത് മാടൻകാവ് ശിവക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ തുടങ്ങി 15ന് അവസാനിക്കും. എല്ലാ ദിവസവും ഗണപതിഹോമം, ദേവി ഭാഗവത പാരായണം , ദീപാരാധന , ഭഗവതിസേവ, നവരാത്രി മണ്ഡപത്തിൽ വിശേഷാൽ പൂജകൾ കൂടാതെ 7ന് രാവിലെ 7 മണിക്ക് സരസ്വതി മണ്ഡപം സമർപ്പണം, 9ന് രാവിലെ 7ന് മഹാശിവദീപം, 10 ന് രാവിലെ 9 ന് കാര്യസിദ്ധിപൂജ , 13ന് വൈകിട്ട് 7.15 ന് പൂജവയ്‌പ്പ് , 14 ന് വൈകിട്ട് 7.15 ന് ആയുധപൂജ , 15 ന് രാവിലെ 7.30ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം മഹാദേവന് ഭസ്മാഭിഷേകവും ഭദ്രാദേവിക്ക്‌ കുങ്കുമാഭിഷേകവും. 16 ന് രാവിലെ 8.30ന് എല്ലാ മലയാളമാസവും അവസാനത്തെ ശനിയാഴ്ച നടത്തിവരുന്ന മഹാമൃത്യുഞ്ജയ ഹോമവും ഉണ്ടായിരിക്കും.