പുനലൂർ: കൊവിഡ് വ്യാപനങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി പുനലൂർ സബ് ആർ.ടി ഓഫീസിന്റെ പരിധിയിൽ വരുന്ന സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന ഇന്നും 13, 16 തീയതികളിലും നടക്കും. പുനലൂർ-അഞ്ചൽ മലയോര ഹൈവേയിലെ അടുക്കള മൂലക്ക് സമീപത്ത് വച്ചാണ് പരിശോധന നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.