പത്തനാപുരം : നെടുംപറമ്പ് ജംഗ്ഷനിൽ ഇന്ദിരാ ഭവൻ എന്ന പേരിൽ യൂത്ത്കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു . നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എസ് ഷക്കിം പത്തനാപുരം അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച് .അനീഷ്ഖാൻ, കോൺഗ്രസ് തലവൂർ ബ്ലോക്ക് പ്രസിഡന്റ് ജെ. ഷാജഹാൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലതാ സി നായർ , കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ ജെ .എൽ. നസീർ, അജിത് കൃഷ്ണ, പി .ഷൈജു, പി.എ.ഷാജഹാൻ, വെട്ടിക്കവല ഗ്രാമപഞ്ചായത്ത് അംഗം ടിജുയോഹന്നൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് യു.നൗഷാദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ, പൊന്നമ്മ ജയൻ, ഷീജ ഷാനവാസ്, അനൂവർഗീസ്, അനീഷ് ചിറ്റശ്ശേരി, അനിൽ പിറവന്തൂർ സിജോ ഡാനിയൽ, ഷബീർ ഷ, ടോം സി, ഫൈസൽ കുണ്ടയം, ഷഹീർ, ലിംസൺ, കെ. എസ്. യു നേതാക്കളായ ബോബൻ, മുനീർ തുടങ്ങിയവർ സംസാരിച്ചു.