കൊല്ലം: ശാരദാമഠത്തിൽ നവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാകും. പുലർച്ചെ അഞ്ചിന് ഗണപതിഹോമത്തോടെയാണ് നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട പൂജകൾ ആരംഭിക്കുന്നത്.
എല്ലാം ഉത്സവ ദിവസങ്ങളിലും രാവിലെ ഗണപതിഹോമം, 11ന് ഉഷപൂജ, വൈകിട്ട് 6.30ന് ദീപാരാധന എന്നിവ നടക്കും.
പത്തിന് രാവിലെ 11.30 ന് പ്രത്യേക കളഭപൂജ. 13ന് വൈകിട്ട് പൂജവയ്പ്. 15ന് രാവിലെ ഏഴിന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും.
നവരാത്രി ദിനങ്ങളിൽ വൈകിട്ട് വിവിധ കലാപരിപാടികളും അരങ്ങേറും.