പരവൂർ: പരവൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ ജനത നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്‌ഘാടനം ഇന്ന് രാവിലെ 11.30 ന് നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ നിർവ്വഹിക്കും. വൈസ് ചെയർമാൻ സഫർകയാൽ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത എസ്.മാങ്ങാകുന്ന് ആദ്യ വില്പന നിർവഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ശ്രീലാൽ, ജെ.ഷെരിഫ്, വി.അംബിക, എസ്.ഗീത, കൗൺസിലർമാരായ സുധീർകുമാർ, സ്വർണ്ണമ്മ സുരേഷ്, നഗരസഭ സെക്രട്ടറി കെ.ആർ.അജി ആയുർവേദ മെഡിക്കൽ അസോ. ഒഫ് ഇന്ത്യ കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ.സുരേഷ് ബാബു എന്നിവർ സംസാരിക്കും. ഡോ.വി.മോഹൻ സ്വാഗതവും ചീഫ് മെഡിക്കൽ ഓഫീസർ ഹീരാ രത്‌നം നന്ദിയും പറയും.