photo
കോൺഗ്രസ് കോഴിക്കോട് 145-ാം നമ്പർ ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിച്ച പോസ്റ്റ്മാൻ സോമനെ സി.ആർ.മഹേഷ് എം.എൽ.എ പൊന്നാട അണിയിച്ച് ആദരിക്കുന്നു.

കരുനാഗപ്പള്ളി: കോൺഗ്രസ് കോഴിക്കോട് 145-ാം നമ്പർ ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.വി.മാർക്കറ്റിലെ പോസ്റ്റ്മാനെയും വിദ്യാർത്ഥികളെയും ആദരിച്ചു. 38 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ച പോസ്റ്റ്മാൻ സോമനെയും കേരള യൂണിവേഴ്സിറ്റിയിൽ എം.എ ബി.എഡിന് ഉന്നതവിജയം കരസ്ഥമാക്കിയ അബീറ നാസറിനെയും ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മുതിർന്ന കോൺഗ്രസ്‌ നേതാക്കളെയും വയോജനങ്ങളെയും സി. ആർ. മഹേഷ്‌ എം.എൽ.എ ആദരിച്ചു. തയ്യിൽ തുളസി അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി ബിന്ദു ജയൻ, കോൺഗ്രസ്‌ സൗത്ത് മണ്ഡലം പ്രസിഡന്റ്‌ മുനമ്പത്ത് ഗഫൂർ, എം. നിസാർ, രമേശ്‌ ബാബു, ഷാജഹാൻ കുളച്ച വരമ്പേൽ, ബി.മോഹൻദാസ്, അരവിന്ദൻ ചെറുകര, രാജൻ കാണിച്ചേരി, താഹിർ, സുരേഷ് കോമളത്ത്, സുജ, അനിതാ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.