കരുനാഗപ്പള്ളി: കോൺഗ്രസ് തഴവ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മണിലാൽ എസ്. ചക്കാലത്തറ അദ്ധ്യക്ഷനായി. കായിക ശ്രേഷ്ഠ അവാർഡ് ജേതാവ് ശിവപ്രസാദിനെയും ആരോഗ്യ രംഗത്ത് മികച്ച സേവനത്തിന് അർഹത നേടിയ മായ ഹേമചന്ദ്രനെയും ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ, രമ ഗോപാലകൃഷ്ണൻ, വി. ശശിധരൻ പിള്ള, ഖലീലുദീൻ പൂയപ്പള്ളിൽ, പരടയിൽ സത്യൻ, തൃദീപ് കുമാർ മണികണ്ഠൻ, ശശി തുടങ്ങിയവർ പ്രസംഗിച്ചു.
ആദിനാട് സൗഹൃദ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് അങ്കണവാടികൾ ശുചീകരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി .വി .വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. .സൗഹൃദ സാംസ്കാരിക വേദി ഗ്രന്ഥശാല പ്രസിഡന്റ് നിർമ്മൽ സെക്രട്ടറി പ്രീതൻ എന്നിവർ പ്രസംഗിച്ചു.
ആദിനാട് എസ്.എൻ.ലൈബ്രറിയും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി ഗാന്ധി ജയന്തി സമുചിതമായി ആചരിച്ചു. പുഷ്പാർച്ചന, പരിസര ശുചീകരണം എന്നിവ നടത്തി. രാജീവ് ഉണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. യശോധരൻ, ശശിധരൻ, സുന്ദരേശൻ, ശൈലേന്ദ്രൻ ,ശശി, അശോകൻ, മുരളീധരൻ എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടക കലാകാരൻമാർക്കുള്ള ധനസഹായം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു വിതരണം ചെയ്തു. പ്രസിഡന്റ് ആർ. രവീന്ദ്രൻപിള്ള അദ്ധ്യക്ഷനായി. കൗൺസിലർ റജിഫോട്ടോപാർക്ക് , ബായി സ്റ്റേറ്റ് ചെയർമാൻ നജീബ്മണ്ണേൽ, അദ്ധ്യാപിക ഉണ്ണിലേഖ എന്നിവരെ ആദരിച്ചു. സെക്രട്ടറി സജീവ്മാമ്പറ, അരവിന്ദകുമാർ, എസ്. രാധാകൃഷ്ണൻ, കല്ലേലിഭാഗം ബാബു, സന്തോഷ് ഓണവിള എന്നിവർ സംസാരിച്ചു.