ശാസ്താംകോട്ട: എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ അറസ്റ്റ് ചെയ്ത യു.പി. സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ് സിജു കോശി വൈദ്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ.ഷാജഹാൻ, രവിമൈനാഗപ്പള്ളി, സുരേഷ് ചാമവിള, വർഗീസ് തരകൻ,, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം ഷീബാ സിജു, ഉണ്ണിപ്രാർത്ഥന, തടത്തിൽ സലീം, ജോസ് വടക്കടം,നാദിർഷ കാരൂർ കടവ്, അനിൽ ചന്ദ്രൻ, അനസ് ഖാൻ, തുടങ്ങിയവർ സംസാരിച്ചു.