പോരുവഴി : പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി ടൗണിൽ നടന്ന ഗാന്ധിജയന്തി ദിനാചരണം മണ്ഡലം പ്രസിഡന്റ് കിണറു വിള നാസർ ഉദ്ഘാടനം ചെയ്തു. അർത്തിയിൽ അൻസാരി അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ലതാ രവി ഗാന്ധിദർശൻ സന്ദേശം നൽകി. നേതാക്കളായ അബ്ദുൽ സമദ്, എം.എ. സലീം, ചക്കുവള്ളി നസീർ, അയന്തിയിൽ ഷിഹാബ്, റഹിം നാലുതുണ്ടിൽ, ഷഫീക്ക് അർത്തിയിൽ, ജലിൽ പള്ളിയാടി, അബ്ദുള്ളാ സലീം, അജ്മൽ അർത്തിയിൽ, ബഷീർ വരിക്കോലി, നാസർ മൂലത്തറ, കെ.ജി.ഡേവിഡ്, റഹിം ഇട്ടു കെട്ടും വിള, ഖലാം ചിറക്കു വിള എന്നിവർ പങ്കെടുത്തു.