ചവറ : നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ ജനക്ഷേമ പദ്ധതികളുടെ നിർവഹണത്തിന്റെ ഭാഗമായി കുട്ടികൾക്കായുള്ള മുലയൂട്ടൽ കേന്ദ്രത്തിന്റെ ഉദ്ഘാടന കർമ്മം നടക്കുന്നതിനിടയിൽ ഡി.വൈ.എഫ്.ഐ അതിക്രമം നടത്തിയതിൽ ഐ.എൻ.ടി.യു.സി ചവറ റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീണ്ടകര താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി .ജർമിയസ് ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ചവറ ഹരീഷ് കുമാർ അദ്ധ്യക്ഷനായി. യു.ഡി.എഫ് ചെയർമാൻ കോലത്ത് വേണുഗോപാൽ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി യൂസഫ് കുഞ്ഞ്, സുഭാഷ് കലവറ, കോതെത്തെ ഭാസുരൻ, ആർ .അരുൺ രാജ്, പൊന്മന നിശാന്ത്, ഷാഹുൽഹമീദ്, ജാക്സൺ, പ്രശാന്ത് പൊന്മന, ജി .മണിയൻപിള്ള,നിസാർ മേക്കാട്ട്, ഗിരിജ എസ്. പിള്ള, നിഷാ സുനീഷ് തുടങ്ങിയവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി നീണ്ടകര മണ്ഡലം പ്രസിഡന്റ് വേണു സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി നന്ദിയും പറഞ്ഞു.