പുത്തൂർ: എൻ.എൽ.സി കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ ടെലഫോൺ എക്സ്ചേഞ്ചിന്റെ മുന്നിലും മാറനാട് പോസ്റ്റോഫീസിന്റെ മുന്നിലും മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധിച്ചു. വൈദ്യുതി നിലയങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെയും ഇന്ധനവില വർദ്ധനവിനെതിരെയുമാണ് പ്രതിഷേധം. എൻ.എൽ.സി കൊല്ലം ജില്ല സെക്രട്ടറി ഇ.തൃദീപ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. എൻ.സി.പി കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് മറനാട്. കുന്നത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി സജിസുരേന്ദ്രൻ എന്നിവർ സംസാരിച്ചു.