കൊല്ലം : ഇടമനക്കാവ് ദുർഗാ ദേവി ക്ഷേത്രത്തിലേ നവരാത്രി മഹോത്സവം ഇന്ന് ആരംഭിച്ച് 15ന് സമാപിക്കും.
എല്ലാദിവസവും രാവിലെ 6 മണിക്ക് ഗണപതി ഹോമം,​ 9ന് വിശേഷാൽ അഭിഷേകം,​ വൈകിട്ട് 7ന് ദീപാരാധന,​ 7.30ന് ഭഗവതിസേവ എന്നീ ചടങ്ങുകൾ കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുമെന്ന് ഉപദേശക സമിതിക്കുവേണ്ടി സെക്രട്ടറി ഒ. രാജേഷ് അറിയിച്ചു.