കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനും തൃശൂർ മുക്‌തി ഭവനും ചേർന്ന് സംഘടിപ്പിച്ച വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ ഭാസി, യൂണിയൻ സെക്രട്ടറി അഡ്വ. നീരാവിൽ എസ്. അനിൽകുമാർ, കൗൺസലർമാരായ ഗുരുദേവ അനിൽ, സജീവ്, ഹനീഷ് പുഷ്പ പ്രതാപ്, പ്രിൻസി സത്യൻ, സിബു വൈഷ്ണവ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഷാജി മംഗലശ്ശേരിൽ, സൈബർ സേന കൺവീനർ അനിൽകുമാർ, വനിതാ സംഘം പ്രസിഡന്റ് സെന്റ് ശോഭന ദേവി, സെക്രട്ടറി ഷൈജ, ജോയിൻ സെക്രട്ടറി വനജ, പെൻഷണേഴ്സ് പ്രസിഡന്റ് അംബുജാക്ഷ പണിക്കർ എന്നിവർ പങ്കെടുത്തു.