കൊല്ലം : സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഡോ. തസ്‌നി ഷാനവാസിനെ കെ.എസ്.എസ്.പി.എ ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. കെ.എസ്.എസ്.പി.എ മുൻ ജില്ലാ പ്രസിഡന്റ് എൻ. അലക്‌സാണ്ടർ ഡോ. തസ്‌നിക്ക് ഉപഹാരം കൈമാറി. കമ്മിറ്റി പ്രസിഡന്റ് പി. സുരേന്ദ്രനാഥ് പൊന്നാട അണിയിച്ചു. ടി. നാഗരാജൻ, പി. സൈഫുദ്ദീൻ, രമാബായി, വൈ. സലാഹുദ്ദീൻ, മുംതാസ് ബീഗം എന്നിവർ പങ്കെടുത്തു.