v

കൊല്ലം: വടക്കേവിള വലിയകൂനമ്പായിക്കുളം ഭദ്രകാളിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് മുതൽ 15 വരെ നടക്കും. ദിവസവും രാവിലെ 6ന് മഹാഗണപതിഹോമവും 10ന് വിശേഷാൽ കലശവും നടക്കും. 8ന് രാവിലെ 11.15ന് വടക്കുംപുറത്ത് ഗുരുതിപൂജ, 12ന് രാവിലെ 10ന് കാര്യസിദ്ധിപൂജ, 11ന് കുങ്കുമാഭിഷേകം, വൈകിട്ട് 6.40ന് പൂജവെയ്പ്, 14ന് രാവിലെ 11ന് കുമാരിപൂജ, 15ന് രാവിലെ 7ന് പൂജയെടുപ്പ്, 8ന് പ്രമുഖ ആചാര്യന്മാരുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് വിദ്യാരംഭം, 8.30ന് സാരസ്വതഘൃത ജപസേവ, നവധാന്യനിവേദ്യം എന്നിവ നടക്കും. ബൊമ്മക്കൊലുവും ഭക്തർക്കായി തയ്യാറാക്കിയിട്ടുണ്ട്. പൂജവെയ്പ്, വിദ്യാരംഭം എന്നിവയിൽ പങ്കെടുക്കേണ്ടവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ. അനീഷ്‌കുമാർ അറിയിച്ചു. ഫോൺ: 0474-2726200, 9847238659.

ശ്രീ മുളങ്കാടകം ദേവീ ക്ഷേത്രത്തിൽ

കൊല്ലം : ശ്രീ മുളങ്കാടകം ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് തുടങ്ങി 15 ന് അവസാനിക്കും. ഗണപതിഹോമം, ഭാഗവതപാരായണം, വിശേഷാൽപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കും. 13ന് വൈകിട്ട് 6 മണിക്ക് പൂജവെയ്പ്പ്, 15ന് രാവിലെ 8ന് വിദ്യാരംഭം. ക്ഷേത്രം മേൽശാന്തി പാലത്തും പാട്ടിൽ ആർ. ശെൽവരാജ് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുമെന്ന് ഭരണസമിതിക്ക് വേണ്ടി പ്രസിഡന്റ് അറിയിച്ചു.

വെൺപാലക്കര മണ്ണാണിക്കുളം ശ്രീഭഗവതി ക്ഷേത്രത്തിൽ

കൊല്ലം : വെൺപാലക്കര മണ്ണാണിക്കുളം ശ്രീഭഗവതി ക്ഷേത്രത്തിൽ 7 മുതൽ രാവിലെ 6.30 ന് ഗണപതിഹോമം, നവരാത്രി മണ്ഡപത്തിൽ പൂജ, ഉഷപൂജ, ദേവീ ഭഗവതപാരായണം, വൈകിട്ട് 6.50ന് ദീപാരാധന എന്നിവയുണ്ടാകും. എല്ലാ ദിവസവും വൈകിട്ട് സമൂഹപ്രാർത്ഥന നടത്തും. 13ന് പൂജവയ്പ് , 14ന് ആയുധപൂജ, വിദ്യാരാജ ഗോപാല മന്ത്രാർച്ചന, 15ന് പൂജയെടുപ്പും വിദ്യാരംഭവും എന്നിവയുണ്ടാകും.

ഇടവട്ടം ചെറുമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ

കൊല്ലം :ഇടവട്ടം ചെറുമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി നന്ദകുമാർ ഭദ്രദീപം തെളിച്ചു. കരയോഗം പ്രസിഡന്റ് ബി. ശ്രീകുമാർ, സെക്രട്ടറി സി. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ആർ. സുരേഷ് കുമാർ, ജോ. സെക്രട്ടറി കെ. രാജേഷ് കുമാർ, ട്രഷറർ വി. ഉദയകുമാർ, ബി. വരദരാജൻ പിള്ള, കെ. തുളസീധരൻ ഉണ്ണിത്താൻ, സി.ബി. വിനോദ് കുമാർ, ആർ. രാഹുൽ തുടങ്ങിയവർ പങ്കെടുത്തു. 14 വരെ എല്ലാ ദിവസവും ദേവീ ഭാഗവത പാരായണവും വിശേഷാൽ പൂജകളും നടക്കും. 13ന് വൈകിട്ട് 5ന് പൂജവെയ്പും 15ന് വിജയദശമി നാളിൽ രാവിലെ 7ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. സംഗീതജ്ഞൻ ശ്രീരംഗം ഗോപകുമാർ വിദ്യാരംഭത്തിന് നേതൃത്വം നൽകും.

നെടുങ്ങോലം തൊടിയിൽ ഭദ്രകാളി ദേവീക്ഷേത്രം

പരവൂർ: നെടുങ്ങോലം തൊടിയിൽ ഭദ്രകാളി ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും 15വരെ നടക്കും. നിത്യ പൂജകൾ, ഭാഗവതപാരായണം, ദീപാരാധന എന്നിവയുണ്ടാകും. 13ന് വൈകിട്ട് 6ന് പൂജവയ്പ്, 15ന് ഗണപതിഹോമം, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയാണ് പരിപാടികൾ.

പൂതക്കുളം ധർമ്മശാസ്‌താക്ഷേത്രത്തിൽ

പരവൂർ : പൂതക്കുളം ധർമ്മശാസ്‌താക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം ആരംഭിച്ചു. 15ന് സമാപിക്കും. ഇന്ന് കഥകളി, 8ന് നൃത്താർച്ചന, 9ന് പുല്ലാങ്കുഴൽ കച്ചേരി, 10ന് അഷ്ടപദി കച്ചേരി, രാത്രി 7ന് നൂപുരധ്വനി നൃത്തസന്ധ്യ, 12ന് രാത്രി 7ന് ഗാനോത്സവം, 13ന് വൈകിട്ട് പൂജവയ്‌പ്പ്, രാത്രി 7ന് സംഗീതസദസ്, 14ന് രാത്രി 7ന് സംഗീതക്കച്ചേരി, 15ന് രാവിലെ പൂജയെടുപ്പ്, തുടർന്ന് ആദ്യക്ഷരം കുറിക്കൽ എന്നിവ നടക്കും.

പൂതക്കുളം ഇടയാടി കമഠത്ത് ശ്രീഭദ്രാദേവീ ക്ഷേത്രത്തിൽ

പരവൂർ : പൂതക്കുളം ഇടയാടി കമഠത്ത് ശ്രീഭദ്രാദേവീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം ആരംഭിച്ചു. 15ന് സമാപിക്കും. ദിവസവും ദേവീ ഭാഗവതപാരായണം, ഭഗവതിസേവ എന്നിവ നടക്കും.13ന് വൈകിട്ട് 6ന് പൂജവയ്‌പ്പ്, 14ന് അഖണ്ഡനാമജപം, 15ന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം എന്നിവയാണ് പരിപാടികൾ.

പനമൂട് കുടുംബ മഹാദേവ ക്ഷേത്രത്തിൽ

പരവൂർ : കോങ്ങാൽ പനമൂട് കുടുംബ മഹാദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെ നവരാത്രി മഹോത്സവം ആരംഭിച്ചു. നിത്യപൂജകൾക്ക് പുറമേ വൈകിട്ട് സരസ്വതി പൂജ, ദുർഗാപൂജ എന്നിവ ഉണ്ടായിരിക്കും. 13ന് വൈകിട്ട് പൂജവയ്പ്പ്, 14ന് ആയുധപൂജ, 15ന് രാവിലെ ദേവീഭാഗവത പാരായണം, തുടർന്ന് പൂജയെടുപ്പും വിദ്യാരംഭവും. എല്ലാ കുടുംബാംഗങ്ങളുടെയും ഭക്തജനങ്ങളുടെയും പങ്കെടുക്കണമെന്ന് സെക്രട്ടറി എസ്. സാജൻ അറിയിച്ചു.