ഓച്ചിറ: ആലപ്പാട് പഞ്ചായത്തിൽ വർഷങ്ങളായി താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് പട്ടയം ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.ആർ മഹേഷ് എം.എൽ.എ മന്ത്രി കെ. രാജന് നിവേദനം നൽകി. തലമുറകളായി ഇവിടെ താമസിക്കുന്നവർക്ക് കൈവശാവകാശമുണ്ടെങ്കിലും പലർക്കും പട്ടയമില്ല. കാലാകാലങ്ങളായി നിവേദനം നൽകുന്നുണ്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പട്ടയം നിഷേധിക്കുകയാണ്. അർഹത ഉണ്ടായിട്ടും ഖനന മേഖല എന്ന സാങ്കേതി പ്രശ്നം പറഞ്ഞാണ് പട്ടയം നിഷേധിക്കുന്നത്. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന ജനസമൂഹത്തിന് ഇവിടം വിട്ട് മാറിതാമസിക്കുന്നത് അസാദ്ധ്യമായതിനാൽ എത്രയും പെട്ടെന്ന് പ്രശ്നത്തിൽ ഇടപെട്ട് നീതിയുക്തമായ നടപടികൾ ഉണ്ടാകണമെന്ന് നിവേദനത്തിൽ പറയുന്നു.