ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട കോയിക്കൽ ഭാഗത്ത് ഇടിയാട്ടുപുറം ഏലായിൽ അനധികൃതമായി നികത്തിയ നിലം പൂർവ സ്ഥിതിയിലാക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. നിലം നികത്തി വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചത് പ്രദേശത്തെ നീരൊഴുക്കിനെ തടസപ്പെടുത്തുമെന്നും സമീപത്തെ കൃഷിയെ ദോഷകരമായി ബാധിക്കുമെന്ന പടിഞ്ഞാറെ കല്ലട വില്ലേജ് ഓഫീസറുടെയും കൃഷി ഓഫീസറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് കളക്ടർ ഉത്തരവിറക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ നിലം പൂർവ സ്ഥിതിയിലാക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.