കുളത്തൂപ്പുഴ: എൻ. സി. പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളത്തൂപ്പുഴ വൈ .എം. സി. എ ഹാളിൽ വെച്ച് പ്രവർത്തക കൺവെൻഷൻ നടന്നു. എൻ .സി. പി ജില്ലാ പ്രസിഡന്റ് ധർമ്മരാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കുളത്തൂപ്പുഴ മണ്ഡലം പ്രസിഡന്റ് അബ്ദുൽ സലാം അദ്ധ്യക്ഷനായി. എൻ .സി .പി സംസ്ഥാന കമ്മിറ്റി അംഗം ടി.വൈ. ലൂക്കോസ് മുഖ്യ പ്രഭാഷണം നടത്തി.നേതാക്കളായ കുളത്തൂപ്പുഴ റഹീം, ഏരൂർ അശോകൻ, ഷീജ, റിയാസ്, രമ്യ, ഷാനവാസ്, എന്നിവർ പ്രസംഗിച്ചു.