a
കർഷക സമരത്തിലെ കർഷകരുടെ കൊലപാതകത്തിലും പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹിളാ രോക്ഷം പ്രതിഷേധ പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : കർഷക സമരത്തിലെ കർഷകരുടെ കൊലപാതകത്തിലും പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ രോക്ഷം പ്രതിഷേധ പരിപാടി നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.സൂഹർബാൻ അദ്ധ്യക്ഷനായി. എഴുകോൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, ജില്ലാ ജനറൽ സെക്രട്ടറിമാരായ നെല്ലികുന്നം സുലോജന, ശോഭാ പ്രശാന്ത്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രേഖാ ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ ബീന മാമച്ചൻ, മഞ്ചു രാജ് തുടങ്ങിയവർ സംസാരിച്ചു.