ഓച്ചിറ: സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ താത്കാലിക ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ആശുപത്രി അറ്റൻഡർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, ഫാർമസിസ്റ്റ് എന്നീ ഒഴിവുകളാണുള്ളത്. അർഹതയുള്ളവർ വെള്ളപേപ്പറിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 20ന് മുമ്പായി അപേക്ഷിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.