എഴുകോൺ: ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷികം പദ്ധതിയുടെ ഭാഗമായി അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കാരാർ അടിസ്ഥാനത്തിൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്കുള്ള നിയമനത്തിന് ഡിപ്ലോമ ഇൻകൊമേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.പി/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് / അംഗീകൃത സർവകലാശാല ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള ഡി.സി.എ/ പി.ജി.ഡി.സി.എ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 21ന് മുൻപായി എഴുകോൺ പഞ്ചായത്ത് ഓഫിസിലോ ezhukoinegp@gmail എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം.