തഴവ: തഴവയിൽ നിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വൻശേഖരം പിടികൂടി. എണ്ണൂറ് ബോക്സുകളിലായി സൂക്ഷിച്ചിരുന്ന പതിനായിരത്തിലധികം പാക്കറ്റ് ഹാൻസ് ആണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ അഞ്ച് ലക്ഷത്തിലധികം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് തഴവകടത്തൂർ സ്വദേശി നജാദിനായി അന്വേഷണം ആരംഭിച്ചു. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പക്ടർ ജി.ഗോപകുമാർ, എസ്.ഐ. അലേഷ്യസ് എന്നിവരടങ്ങുന്ന സംഘമാണ് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടിയത്.