photo-kunnicode
എ.ഐ.എസ്.എഫ്. ജില്ലാതല മെമ്പർഷിപ്പിൻ്റെ വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി.കബീർ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ആൽബി എസ്. ജോണിന് മെമ്പർഷിപ്പ് നൽകി നിർവഹിക്കുന്നു

കുന്നിക്കോട് : എ.ഐ.എസ്.എഫ് കൊല്ലം ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം കുന്നിക്കോട് വച്ചു നടന്നു. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കബീർ ഏഷ്യ ബുക്ക് ഒഫ് റെക്കാർഡ്സിൽ ഇടം നേടിയ വിദ്യാർത്ഥിയായ ആൽബി എസ്. ജോണിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു. 'ശാസ്ത്രീയ വിദ്യാഭ്യാസം സാമൂഹിക മുന്നേറ്റത്തിന് ' എന്ന മുദ്രാവാക്യമുയർത്തിയാണ് മെമ്പർഷിപ്പ് വിതരണം നടത്തുന്നത്. ജില്ലയിൽ ഒരു ലക്ഷം വിദ്യാർത്ഥികളെ സംഘടനയിൽ അംഗങ്ങളാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. ജില്ലാ പ്രസിഡന്റ് അനന്തു എസ്. പോച്ചയിൽ അദ്ധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി യു.കണ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ്, ജില്ലാ സെക്രെട്ടേറിയറ്റംഗം എസ്. സുജിത്ത് കുമാർ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.എസ്.ഗിരീഷ്, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഇർഷാദ് വെള്ളാവിൽ എന്നിവർ സംസാരിച്ചു.