കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികളുടെ ഭാഗമായി സൗത്ത് താമരക്കുളം റോഡിൽ മാർക്കറ്റിനു സമീപം മുത്തുമാരിയമ്മൻ കോവിലിനു മുന്നിൽ നിന്ന് ബിഷപ് ബെൻസിഗർ ആശുപത്രി ഭാഗത്തേക്കുള്ള റോഡിലും കൊല്ലം- ആയൂർ റോഡിൽ മെഡിട്രിന ആശുപത്രിക്കു സമീപത്തു നിന്ന് അയത്തിൽ ജംഗ്ഷനിലേക്കുള്ള റോഡിലും ഏഴിനു രാത്രി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.