v

കൊല്ലം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേ​ത്ര​ങ്ങ​ളിൽ മാ​ത്രം നി​യ​ന്ത്ര​ണ​ങ്ങൾ തുടരുന്ന സർ​ക്കാർ നി​ല​പാ​ടു തി​രു​ത്ത​ണ​മെ​ന്നു വി​ശ്വ​കർ​മ്മ വേ​ദപഠ​ന കേ​ന്ദ്ര ധാർ​മ്മി​ക സം​ഘം ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗംആവശ്യപ്പെട്ടു. സം​സ്ഥാ​ന പ്ര​സി​ഡന്റ്​ ആ​റ്റൂർ ശ​ര​ത്​ച​ന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ​ബ​രി​മ​ല തീർ​ത്ഥാ​ട​കർ​ക്കു വേ​ണ്ട സൗക​ര്യ​ങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ ഒ​രു​ക്ക​ണ​മെ​ന്നും യോഗം ആവശ്യപ്പെട്ടു. ജ​ന​റൽ സെക്ര​ട്ട​റി പി. വി​ജ​യ​ബാ​ബു​ അ​ദ്ധ്യ​ക്ഷ​ത വഹിച്ചു. സം​സ്ഥാ​ന വർ​ക്കിംഗ്​ പ്ര​സി​ഡന്റ്​ പി. വാ​സു​ദേ​വൻ, കേ​ന്ദ്ര​ക​മ്മ​റ്റി​യം​ഗം വി. സു​ധാ​ക​രൻ, ട്ര​ഷ​റർ ആ​ശ്രാ​മം സു​നിൽ കു​മാർ, സു​രേ​ഷ്​ കു​മാർ ചേ​രി​യിൽ, ടി.പി. ശ​ശാ​ങ്കൻ, ക​ട​കം​പ​ള്ളി രാ​മ​ച​ന്ദ്രൻ, ബി​നു ആ​ചാ​ര്യ പ്ര​കാ​ശ്​ എ​ന്നി​വർ സംസാരിച്ചു.