കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ജഡയൻകാവ് ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ആരംഭിച്ചു. 15ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാരംഭത്തോടെ സമാപിക്കും. സാധാരണ പരിപാടികൾക്ക് പുറമെ എല്ലാ ദിവസവും വിശേഷാൽ പൂജകൾ, നവരാത്രി ചാർത്ത്, ചിറപ്പുപൂജ, ചുറ്റുവിളക്ക്, എന്നിവ നടക്കും. 13ന് ദുർഗാഷ്ടമി പൂജ, വൈകിട്ട് പൂജവയ്പ്പ്, രാത്രി 7ന് രുദ്രവീണ, ഭജൻസ്, 14ന് അഖണ്ഢനാമ ജപം, 15ന് രാവിലെ 8ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം.