കൊല്ലം :ദക്ഷിണ ഭാരത ഗോ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോക മൃഗക്ഷേമ ദിനം ആചരിച്ചു. ചേരിയിൽ ഗോശാലയിൽ നടന്ന ചടങ്ങിൽ പശുക്കളെ ചന്ദനം തൊടുവിച്ച് പൂമാല ചാർത്തി ആരതി ഉഴിഞ്ഞ് ആദരിച്ചു. ചടങ്ങിൽ ചേരിയിൽ സുകുമാരൻ നായർ, തേവലപ്പുറം ഗോശാല ഉടമ മഞ്ജു ഹരികുമാർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗത്തിൽ മൃഗക്ഷേമ വകുപ്പ് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ഡോ. പ്രസന്നൻ ചങ്ങനാശ്ശേരി, മൃഗക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഷൈൻകുമാർ, റേഞ്ച് ഓഫീസർ എ.എസ്. ജ്യോതി എന്നിവർ സംസാരിച്ചു.