bindhu-krishna-padam
നീരാവിൽ നടരാജ ആർട്സിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ ഗാന്ധി സന്ദേശ സൈക്കിൾ യാത്ര ഡി.സി.സി മുൻ പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നീരാവിൽ നടരാജ ആർട്ട്സിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സന്ദേശ സൈക്കിൾ യാത്ര നടത്തി. നീരാവിൽ നടരാജ അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ പൂഷ്പാർച്ചന നടത്തി ആരംഭിച്ച സൈക്കിൾ യാത്ര തിരുവനന്തപുരം ഗാന്ധി പാർക്കിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി അവസാനിച്ചു. ക്ലബ്ബ് സെക്രട്ടറി ടി.കെ.പ്രേംനാഥൻ നയിച്ച യാത്ര മുൻ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കെ.പി.സി.സി മുൻ സെക്രട്ടറി ജ്യോതി വിജയകുമാർ ഉദ്ഘാടനം ചെയ്ത. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ഷാജീ മോഹൻ അദ്ധ്യക്ഷത വഹിച്ചു. സായി ഭാസ്കർ, അജികുമാർ, അഡ്വ.എസ്.അനിൽകുമാർ, ബി.ഉണ്ണി എന്നിവർ സംസാരിച്ചു.