പുത്തൂർ: ഐ. സി ഡി എസിന്റെ 46-ാം വാർഷികം പവിത്രേശ്വരം പഞ്ചായത്തിലെ പാങ്ങോട് ലൈബ്രറി ഹാളിൽ നടന്നു. പവിത്രേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല പ്രകാശ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഗീത മംഗലശേരി അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വാസു, സന്തോഷ് പഴയ ചിറ, ഗീത, സച്ചു മോഹൻ, വസന്ത വിജയൻ, ജി.എൻ.മനോജ്, സ്മിത, സി .ഡി .പി .ഒ, സൂപ്പർവൈസർ , അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഐ.സി.ഡി.എസ് പഞ്ചായത്ത് ലീഡർ ലത നന്ദി പറഞ്ഞു.