കൊല്ലം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും സിറ്റർ കളമശേരിയുടെയും ആഭിമുഖ്യത്തിൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് അഡ്വാൻസ് മൂഡിൽ പരിശീലന പരിപാടി ആരംഭിച്ചു. 8 വരെ നടക്കുന്ന പരിശീലനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോ.ഡയറക്ടർ പി. ബീന അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ പോളിടെക്നിക് ഗവേണിംഗ് ബോർഡ് ചെയർമാനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ പ്രത്യേക ക്ഷണിതാവായി പ്രഭാഷണം നടത്തി. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സഞ്ജയ് ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. സിറ്റർ കളമശേരി ജോയിൻ ഡയറക്ടർ ടോണി, റീജണൽ ജോ. ഡയറക്ടർ രമേശ്, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജയദേവൻ, പ്രിൻസിപ്പൽ അജിത്ത്, സ്പെഷ്യൽ ഓഫീസർ അജിത എന്നിവർ സംസാരിച്ചു. തിരൂർ എസ്.എസ്.എം പോളിടെക്നിക്ക് നടത്തുന്ന ബേസി പ്രോഗ്രാമിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. എസ്.എസ്.എം പോളിടെക്നിക്ക് ഗവേണിംഗ് ബോർഡ് ചെയർമാൻ കുട്ടി അഹമ്മദ് കുട്ടി, പ്രിൻസിപ്പൽ അബ്ദുൽ നാസർ കൈപ്പഞ്ചേരി എന്നിവർ പങ്കെടുത്തു.