തൊടിയൂർ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിയിട്ടുള്ള എൻ. എ .ഡി .സി .പി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തൊടിയൂർ പഞ്ചായത്തിലെ കന്നുകാലികൾക്ക്‌ കരുനാഗപ്പള്ളി (ഇടക്കുളങ്ങര) വെറ്ററിനറി പോളിക്ലിനിക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. നവംബർ 3 വരെ തുടരും. കുത്തിവയ്പിന് വിധേയമാകുന്ന കന്നുകാലികൾക്ക് മൃഗ സംരക്ഷണ വകുപ്പിന്റെയും തൊടിയൂർ ഗ്രാമ പഞ്ചായത്തിന്റെയും തുടർ പദ്ധതികളിൽ മുൻഗണനലഭിക്കും. ക്ഷീരകർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദനും വെറ്ററിനറി സർജൻ ഡോ.സി.ഹരികൃഷ്ണനും അറിയിച്ചു.