bala-
ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സത്യം അഹിംസ എന്ന പേരിൽ സംഘടിപ്പിച്ച ഗാന്ധി ക്വിസ് മത്സരം റിയാസ് ബദർ അർത്തിയിൽ ഉദ്ഘാടനം ചെയ്യുന്നു.

പോരുവഴി: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സത്യം അഹിംസ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മിഴി കുട്ടിക്കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ എച്ച് .എസ്. യു .പി തല വിദ്യാർത്ഥികൾക്ക് ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചു. സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും മോട്ടിവേറ്ററുമായ റിയാസ് ബദർ അർത്തിയിൽ ഉദ്ഘാടനം ചെയ്തു. കുട്ടിക്കൂട്ടം ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ അദ്ധ്യക്ഷനായി. സെക്രട്ടറി അഹ്സൻ ഹുസൈൻ, സി. കെ. വിജയനന്ദ്, എച്ച്.ഹസീന ,സബീന ബൈജു , ഇന്ദു വിജയാനന്ദ്, ആദില ഫാത്തിമ എന്നിവർ പ്രസംഗിച്ചു.