വാളകം: അമ്പലക്കര ബ്ലാക്കോണത്ത് ചരുവിള വീട്ടിൽ ജി. കേശവൻകുട്ടി (റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ, 69) നിര്യാതനായി. സി.പി.എം വാളകം മേഴ്സ് ബ്രാഞ്ച് അംഗമാണ്. സംസ്കാരം നടത്തി. ഭാര്യ: ഗീത കേശവൻകുട്ടി (ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്, സി.പി.എം വാളകം ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: അനീഷ്, അനു ജി. കേശവൻ. മരുമക്കൾ: യു. ഗീതു (എസ്.സി.എ കരിക്കം), ബി.കെ. സുധീഷ് (റവന്യൂ വകുപ്പ്).