പുനലൂർ: വിനോദ സഞ്ചാരികളെ ഏറെ ആകർക്ഷിക്കുന്ന തെന്മല 13കണ്ണറ പാലത്തിന് മുകളിൽ കയറുന്നതിനുളള വിലക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തെന്മല പാസഞ്ചേഴ്സ് ഫാറം ഭാരവാഹികൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ സോമസിന് നിവേദനം നൽകി. സ്ഥലം എം.പിയായ.എൻ.കെ.പ്രേമചന്ദ്രന്റെ ശുപാർശ കത്തോടെയാണ് പാസഞ്ചേഴ് ഫാറം പ്രസിഡന്റ് എ.ടി.ഫിലിപ്പ്, ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികൾ ജനറൽ മാനേജർക്ക് നിവേദനം നൽകിയത്. പാലത്തിന്റെ മുകളിൽ വിനോദ സഞ്ചാരികൾക്ക് കയറാൻ റെയിൽവേ പണിത ചവിട്ടു പടിയിൽ കഴിഞ്ഞ മാസം ഗേറ്റ് സ്ഥാപിക്കുകയും സമീപത്ത് ഇത് വഴി കയറുന്നത് ശിക്ഷാർഹമാണെന്ന ബോർഡും സ്ഥാപിച്ചിരുന്നു.