ശാസ്താംകോട്ട: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ആർട്ടിസാൻസ് യൂണിയൻ പ്രതിഷേധ ധർണ നടത്തി. പടിഞ്ഞാറെ കല്ലട കാരാളിമുക്ക് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധ ധർണ സി.ഐ.ടി.യു കുന്നത്തൂർ ഏരിയാ പ്രസിഡന്റ് എ.സാബു ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ടി. സുശീല വില്ലേജ് സെക്രട്ടറി രമേശ് കുന്നപ്പുഴ നേതാക്കളായ ആർ.ചന്ദ്രൻ പിള്ള, കെ. രമേശൻ, വാസുദേവൻ, വാസവൻ , വിജയനിർമ്മല തുടങ്ങിയവർ സംസാരിച്ചു.