എഴുകോൺ: കർഷകരെ കൊലപ്പെടുത്തിയതിലും പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കരീപ്ര ജംഗ്ഷനിൽ നടന്ന പ്രതിഷേധം കൊട്ടാരക്കര മണ്ഡലം വിചാർ വിഭാഗ് പ്രസിഡന്റ് പി. രാഘവൻ പിള്ള ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ബിനു. കെ. കോശി അദ്ധ്യക്ഷനായി. രാജൻപിള്ള, കുടിക്കോട് ഗിരീഷ്, കരുണാകരൻ ഉണ്ണിത്താൻ, രവീന്ദ്രൻ പിള്ള, ബിജു തങ്കച്ചൻ, രതീഷ് കുമാർ, ലളിതാ മണി തുടങ്ങിവർ പങ്കെടുത്തു.