പുനലൂർ :ഉത്തർപ്രദേശിൽ സമരം ചെയ്ത കർഷകർക്ക് നേരെ വാഹനം ഓടിച്ച് കയറ്റി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചും കർഷക ദ്രോഹ കാർഷിക ബില്ല് പിൻ വലിക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യജനാധിപത്യമഹിള അസോസിയേഷൻ പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. പുനലൂർ പവർ ഹൗസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റയ ശേഷം പോസ്റ്റ് ഓഫീസ് കവലയിൽ സമാപിച്ചു. തുടർന്ന്ചേർന്ന യോഗം അസോസിയേഷൻ ഏരിയ സെക്രട്ടറിയും മുൻ തെന്മല പഞ്ചായത്ത് പ്രസിഡന്റുമായ ആർ.ലൈലജ ഉദ്ഘാടനം ചെയ്തു. മണിബാബു അദ്ധ്യക്ഷനായി. പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.പുഷ്പലത, സിന്ധുപ്രമോദ്, രജനീ പ്രസാദ്, ശാന്തമ്മ ജേക്കബ്, സുശീല രാധാകൃഷ്ണൻ, ശ്രീലത, സിന്ധു ഗോപൻ, തസ്ലീമ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.