കൊട്ടാരക്കര: പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് പി.ശ്രീകുമാർ അദ്ധ്യക്ഷനായി. ആനക്കോട്ടൂർ ഗോപകുമാർ, ആർ.സത്യപാലൻ, ആർ.ശിവകുമാർ, ആർ.രതീഷ്, രാമഭദ്രൻ, വിനോദ്.വി.പിള്ള, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. നീലേശ്വരം ജോൺ, ശ്രീജിത്ത്, അഖിൽ.ടി.പിള്ള, ഡി.അനിൽകുമാർ, സത്യൻ എന്നിവർ നേതൃത്വം നൽകി.