photo
ഗാന്ധിചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: അനിൽ എസ്.കല്ലേലിഭാഗം നിർവഹിക്കുന്നു.

കരുനാഗപ്പള്ളി : ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നടി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഗാന്ധി കലോത്സവം ശ്രദ്ധേയമായി. ഗാന്ധി ചിത്ര പ്രദർശനം, കുട്ടികൾക്കായുള്ള വിവിധ മത്സങ്ങൾ,152 ഗാന്ധി മരങ്ങളുടെ വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ്. കല്ലേലിഭാഗം കലോത്സവം ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായിരുന്നു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി ആർ. കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.കൗൺസിൽ ഭാരവാഹികളായ ജി.മഞ്ജു കുട്ടൻ, മുഹമ്മദ്‌ സലിംഖാൻ, സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രതിനിധി ഗംഗാറാം കണ്ണമ്പള്ളിൽ, അസർ മുണ്ടപ്പള്ളിൽ, അദ്വൈദ് അരവിന്ദ് എന്നിവർ പ്രസംഗിച്ചു.