v
ചി​ന്നക്കടയി​ലെ പോസ്റ്റ് ഓഫീസി​ലേക്ക് ഡി.​വൈ.​എ​ഫ്.​ ​ഐ​ ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ന് ​ നേ​രെ​ ​പൊ​ലീ​സ് ​ലാ​ത്തി​ ​വീ​ശി​യ​പ്പോൾ

കൊല്ലം: ഉത്തർപ്രദേശിലെ കർഷക കൂട്ടക്കൊലയിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ ചിന്നക്കട പോസ്റ്റ്ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗവും ലാത്തിച്ചാർജ്ജും നടത്തി. അഞ്ച് പേർക്ക് പരിക്കേറ്റു.

പരിക്കേറ്റ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷൈനു, സുദേവ് കരുമാലിൽ, രാജഗോപാൽ, പോളയത്തോട് മേഖലാ കമ്മിറ്റി അംഗം വേണുഗോപാൽ, വൈസ് പ്രസിഡന്റ് ബിജോയ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ സുധീർ, ബ്ലോക്ക് പ്രസിഡന്റ് മനു ദാസ്, സെക്രട്ടറി നാസിമുദീൻ എന്നിവർ സംസാരിച്ചു.