കൊല്ലം: പ്രമാദമായ മൈലക്കാട് ജോസ് സഹായൻ വധക്കേസിൽ വിചാരണ തുടങ്ങി. ജോസ് സഹായന്റെ ഭാര്യയും രണ്ടാം സാക്ഷിയുമായ ലിസിയെ ആദ്യദിനം വിസ്തരിച്ചു. പ്രതികളെ ലിസി തിരിച്ചറിഞ്ഞു. എതിർ വിസ്താരം വ്യാഴാഴ്ച നടക്കും. 85 സാക്ഷികളാണ് കേസിലുള്ളത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സേതുനാഥ് ഹാജരായി. കേസിലെ അഞ്ചാംപ്രതി രഞ്ജുവിന്റെ പ്രണയം പെൺകുട്ടിയുടെ വീട്ടുകാരെ അയൽക്കാരനായ ജോസ്‌സഹായൻ (44) അറിയിച്ചതിലുള്ള വിദ്വേഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2009 ജൂലായ് 26ന് രാത്രി ഒമ്പതിനു കാറിലെത്തിയ സംഘം ജോസ് സഹായനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പത്തു പേരാണ് പ്രതികൾ.