കരുനാഗപ്പള്ളി: : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കളക്ട്രേറ്റ് പടിക്കൽ നടക്കുന്ന ധർണയുടെ പ്രചരണാർത്ഥം കരുനാഗപ്പള്ളി സബ് ട്രഷറിക്ക് മുന്നിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.എ സംസ്ഥാന വനിതാ ഫോറം ജനറൽ സെക്രട്ടറി എ.നസീം ബീവി യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എ. റഷീദ് അദ്ധ്യക്ഷനായി. ജെ. വിശ്വംഭരൻ മാരിയത്ത്, ആർ. വിജയൻ , ആർ.രാജശേഖരൻ പിള്ള , പ്രൊ.ആർ.രവീന്ദ്രൻ നായർ , പി.സോമൻ പിള്ള , സി. ഗോപിനാഥപണിക്കർ, എ . അസീസ്, വി.ജയദേവൻ, പി.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.